കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് പിടിച്ചു. രണ്ട് യാത്രക്കാരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. ഡോർ ക്ലോസറിനുള്ളിൽ സിലിണ്ടർ രൂപത്തിലാക്കിയാണ് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ്,  സ്വർണ്ണം കടത്തിയത്. 

848 ഗ്രാം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 449 ഗ്രാം സ്വർണ്ണ മിശ്രിതവും കസ്റ്റംസ് പിടികൂടി. ഖത്തറിലെ ദോഹയിൽ നിന്നെത്തിയ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുൽ ജബ്ബാർ സ്വർണ്ണം കടത്തിയത്.