തുടര്‍ന്ന് മന്ദിരത്തിലെ മറ്റ് വസ്തുക്കള്‍ എടുത്തെറിഞ്ഞു.രാവിലെ പരിസരവാസികളാണ് ശാഖമന്ദിരം അലങ്കോലമായിക്കിടക്കുന്നത് കണ്ടത്.

കോട്ടയം: കോട്ടയത്ത് എസ്എൻഡിപി ശാഖാ മന്ദിരത്തില്‍ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. പുതുപ്പള്ളി സ്വദേശി പ്രിൻസ് അഖിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം.കോട്ടയം മാങ്ങാനത്തെ എസ്എൻഡിപി ശാഖ മന്ദിരത്തിലെത്തിയ പ്രിൻസ് അഖില്‍ ഹോമകുണ്ഡവും വിളക്കുകളും ഫര്‍ണ്ണിച്ചറുകളും തല്ലി തകര്‍ത്തു.

തുടര്‍ന്ന് മന്ദിരത്തിലെ മറ്റ് വസ്തുക്കള്‍ എടുത്തെറിഞ്ഞു.രാവിലെ പരിസരവാസികളാണ് ശാഖമന്ദിരം അലങ്കോലമായിക്കിടക്കുന്നത് കണ്ടത്.ഇവര്‍ പൊലീസിനെ അറിയിച്ചു.പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നില്‍ പ്രിൻസാണെന്ന് മനസിലായത്.തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ രാവിലെ പത്ത് മണിയോടെ പിടികൂടി.പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.നേരത്തെയും സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.