Asianet News MalayalamAsianet News Malayalam

നഗ്നദൃശ്യങ്ങള്‍ കാണിച്ച് വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം തട്ടി; സോഷ്യല്‍മീഡിയ താരം അറസ്റ്റില്‍

ജോലിയുമായി ബന്ധപ്പെട്ടാണ് ദില്ലിയിലെ ഷാലിമാർബാഗ് നിവാസിയായ നാറ ഖാദിർ എന്ന സ്ത്രീയുമായി ബാദ്ഷാപൂർ സ്വദേശിയും പരാതിക്കാരനുമായ ദിനേഷ് പരിചയപ്പെടുന്നത്.

Social media star Namra Qadir arrested for honey trap case
Author
First Published Dec 7, 2022, 4:19 PM IST

ഗുരുഗ്രാം: 21കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം തട്ടിയ കേസില്‍ പ്രമുഖ  യൂട്യൂബർ താരം അറസ്റ്റില്‍. നംറ ഖാദിര്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഭര്‍ത്താവ് വിരാട് ബെനിവാളിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇരുവരും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരങ്ങളാണ്. ഗുരുഗ്രാം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നംറ ഖാദിറിന് യൂട്യൂബില്‍ ആറ് ലക്ഷം ഫോളോവേഴ്സും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്സുമുണ്ട്. ഗുഡ്ഗാവിലാണ് ഇരുവരും താമസം.  വ്യാജ ബലാത്സം​ഗ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ യുവാവിൽ നിന്ന് പണം ഈടാക്കിയത്. സംഭവത്തെ തുടർന്ന് ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന യൂട്യൂബർ ദമ്പതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ഒരു പരസ്യ ഏജൻസി നടത്തുന്ന ‌യുവാവാണ് തട്ടിപ്പിനിരയായത്.

ഓഗസ്റ്റിലാണ് വ്യവസായിയായ ദിനേഷ് പരാതി നല്‍കിയത്. ദമ്പതികൾ ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നതിനാൽ അറസ്റ്റ് നടന്നില്ല. എന്നാല്‍ ദിവസം ഇവരുടെ ജാമ്യ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്. സെക്ടർ 50 പോലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

ജോലിയുമായി ബന്ധപ്പെട്ടാണ് ദില്ലിയിലെ ഷാലിമാർബാഗ് നിവാസിയായ നാറ ഖാദിർ എന്ന സ്ത്രീയുമായി ബാദ്ഷാപൂർ സ്വദേശിയും പരാതിക്കാരനുമായ ദിനേഷ് പരിചയപ്പെടുന്നത്. പിന്നീട്  സോഹ്‌ന റോഡിലെ ഒരു നക്ഷത്ര ഹോട്ടലിൽവെച്ച് സംസാരിക്കാൻ ക്ഷണിച്ചു. മനീഷ് ബെനിവാൾ (വിരാട്) എന്ന യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി യുവതിക്ക് 2.50 ലക്ഷം രൂപ നൽകി. എന്നാൽ, പണം തിരികെ ചോദിച്ചപ്പോൾ യുവതി തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും പരാതിക്കാരി പറഞ്ഞു.

21കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം തട്ടി; ‌‌യൂട്യൂബർ ദമ്പതിമാർക്കെതിരെ കേസ്

തുടർന്ന് ഇവർ സുഹൃത്തുക്കളായി. യുവതിക്കും യുവാവിനുമൊപ്പം നിരവധി രാത്രികൾ ചെലവഴിച്ചുവെന്നും ഇതിനിടെ ദമ്പതികൾ തന്റെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്‌തെന്നും യുവാവ് പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ ഉപയോ​ഗിച്ച് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങിയെന്നും പലപ്പോഴായി 80 ലക്ഷത്തിലധികം യുവതി തട്ടിയെന്നും ഇയാൾ ആരോപിച്ചു. പൊലീസിൽ പരാതിപ്പെട്ടാൽ ബലാത്സം​ഗ പരാതി നൽകുമെന്നും ഇവർ ഭീഷണിപ്പെടുത്തി. പരാതിയെ തുടർന്ന് ഒക്ടോബർ 10 ന് പൊലീസ് ദമ്പതികൾക്ക് നോട്ടീസ് അയച്ചെങ്കിലും ഇടക്കാല ജാമ്യത്തിനായി അവർ ഗുരുഗ്രാം കോടതിയെ സമീപിച്ചു. ഐപിസി സെക്ഷൻ 388, 328, 406, 506, 34 പ്രകാരമാണ് കേസെടുത്തത്. 

Follow Us:
Download App:
  • android
  • ios