ഒരു ലക്ഷം രൂപയുടെ ആഭരണവും സ്വർണവും ആണ് തട്ടിയെടുത്തത്. പണം തട്ടിയ ശേഷം പൊലീസിൽ  കള്ള പരാതി നൽകാൻ അമ്മയോട് ആവശ്യപ്പെട്ടു.

മുംബൈ: അമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ അമ്പതുകാരനായ മകനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാൺ സ്വദേശിയായ ഹിതെന്ദ്ര റാത്തോഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപയുടെ ആഭരണവും സ്വർണവും ആണ് തട്ടിയെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പണം തട്ടിയ ശേഷം പൊലീസിൽ കള്ള പരാതി നൽകാൻ അമ്മയോട് ആവശ്യപ്പെട്ടു. സാധനങ്ങൾ വാങ്ങാൻ പുറത്തു പോയപ്പോൾ രണ്ടുപേർ ചേർന്ന് തന്നെ ഹിപ്നോട്ടൈസ് ചെയ്തു പണം തട്ടി എന്നായിരുന്നു പൊലീസിൽ നൽകിയ പരാതി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ സത്യം പറഞ്ഞത്.