കൊച്ചി: ചേരാനെല്ലൂരിൽ മകന്റെ വെട്ടേറ്റ അച്ഛൻ മരിച്ചു. ചേരാനെല്ലൂർ വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകൻ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്. വെട്ടേറ്റ് ഭരതന്റെ കുടൽ പുറത്തുവന്നിരുന്നു. മകൻ വാങ്ങിവെച്ച മദ്യം അച്ഛൻ എടുത്തതിനെ ചൊല്ലിയുളള
തർക്കത്തിനിടെ പരസ്പരം വെട്ടുകയായിരുന്നു.

ഭരതന്റെ ആക്രമണത്തിൽ വിഷ്ണുവിന് തലക്കും വെട്ടേറ്റു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇരുവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഭരതൻ മരിച്ചത്. ചേരാനെല്ലൂർ പൊലീസ് കേസെടുത്തു.