പാലക്കാട്: ചളവറ കയിലിയാട് മകന്‍ അച്ഛനെ കൊലപ്പെടുത്തി.കയിലിയാട് ചുങ്കത്ത് പൂളക്കല്‍ രാമചന്ദ്രന്‍ നായര്‍ ആണ് കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് ശേഷം മകന്‍ രതീഷ് മദ്യപിച്ച് വീട്ടില്‍ വഴക്ക് ഉണ്ടാക്കുന്നതിനിടയിലാണ് സംഭവം. രതീഷിനും പരിക്കുണ്ട്.

വഴക്കിനിടെ പിതാവിനെ രതീഷ് തള്ളിയിടുകയാരുന്നു. തല നിലത്തിടിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.