തൃശൂർ: തൃശൂരില്‍ ദേശമംഗലത്ത് മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. ദേശമംഗലം തലശേരി ശൗര്യം പറമ്പില്‍ മുഹമ്മദ് ആണ് മകന്റെ വെട്ടേറ്റ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. കാഴ്ചയില്ലാത്ത ആളായിരുന്നു മരിച്ച മുഹമ്മദ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. വീട്ടിൽ 77 വയസുള്ള അച്ഛൻ മുഹമ്മദും മകൻ ജമാലും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. ഇത് കയ്യാങ്കളിയിലെത്തുകയായിരുന്നു. 

വഴക്കിനിടെ പ്രകോപിതനായ  മകന്‍ ജമാൽ അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചെറുതുരുത്തി പൊലീസ് മകനെ കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലയിലെ ഇറുമ്പകശ്ശേരി സ്വദേശിയായ മുഹമ്മദ് വര്‍ഷങ്ങളായി മകന്‍റെ കൂടെയായിരുന്നു താമസം.