തൃശൂര്‍: തൃശൂർ പുറ്റേക്കരയില്‍ അച്ഛനെ മകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ് ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.  പുറ്റേക്കരയിലെ വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് മകന്‍ ഷിജൻ താമസിച്ചിരുന്നത്.

അവിവാഹിതനായ ഷിജൻ, ഓട്ടോറിക്ഷ ഡ്രൈവറാണ്. 65 വയസുള്ള അച്ഛൻ തോമസ് കോഴി കച്ചവടക്കാരനാണ്. അമ്മയെ പിതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ഇതിന്‍റെ പേരിൽ വീട്ടിൽ പലപ്പോഴും വഴക്കുണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു.

ഉച്ചയ്ക്ക് വഴക്ക് മൂത്തപ്പോൾ ഷിജൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മൂന്നു വട്ടമാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത്. ഷിജനെ പോരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. തോമസിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.