കൊച്ചി: കോതമംഗലത്ത് സ്വത്ത് തർക്കത്തെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലം കോട്ടപ്പടി നാഗഞ്ചേരിയിലാണ് സംഭവം. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പന്റെ ഭാര്യ കാർത്തിയാനി ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

പ്രതി അനിൽ കുമാർ പൊലീസിൽ കീഴടങ്ങി. അനിൽ കുമാറിന്‍റെ സഹോദരിക്ക് വീടും സ്ഥലവും എഴുതി നൽകുമെന്നറിയച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവ് ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മാറ്റും.