കാഞ്ഞിരപ്പള്ളി: പതിനൊന്നു വയസുകാരിയായ പെൺകുട്ടിയെ മൂന്ന് വർഷമായി പീഡിപ്പിച്ചുവന്ന രണ്ടനച്ഛനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. എട്ട് വയസു മുതൽ പതിനൊന്ന് വയസു വരെ മൂന്ന് വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ച് വന്നിരുന്ന പത്തനംതിട്ട തടിയൂർ സ്വദേശിയായ നാൽപ്പത്തിയാറുകാരനായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 

ഏഴ് വർഷമായി ഇയാൾ പെൺകുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞുവരികയായിരുന്നു. പെൺകുട്ടിയുടെ മാതാവിന്‍റെ സംശയത്തെ തുടർന്ന് നൽകിയ പരാതിയിൽ വനിതാ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് പെൺകുട്ടി പീഡനത്തിനിരയായെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.