Asianet News MalayalamAsianet News Malayalam

ക്വാറന്‍റീന്‍ സൗകര്യത്തിനായി ഒഴിച്ചിട്ട വീടിന് നേര്‍ക്ക് അ‍‍ജ്ഞാതരുടെ ആക്രമണം

വീടിന്‍റെ മുൻവശത്തെ ജനൽചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത് അ‍ജ്ഞാതർ കടന്ന് കളഞ്ഞു. ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി പരിസരവാസികളായ ചിലരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു.

strangers attacked a house that had been vacated for quarantine
Author
Kochi, First Published Jun 10, 2020, 12:28 AM IST

കൊച്ചി: എറണാകുളം ഊരമനയിൽ ക്വാറന്‍റീന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒഴിച്ചിട്ട വീടിന് നേരെ ആക്രമണം. ക്വാറന്‍റീനില്‍ കഴിയുന്നതിനായി മുംബൈയിൽ നിന്ന് യുവാവ് വരാനിരിക്കെയായിരുന്നു അ‍‍ജ്ഞാതർ വീടിന്‍റെ ജനൽചില്ല് തകർത്തത്. രാമമംഗംല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

എല്ലാ മുൻകരുതലും ഉറപ്പാക്കിയാണ് മുംബൈയിൽ നിന്ന് വരുന്ന യുവാവിനെ ക്വാറന്‍റീന്‍ ചെയ്യുന്നതിനായി വീട് തെരഞ്ഞെടുത്തത്. ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു വീട്. ഊരമന പാണ്ടാലിൽ ജേക്കബിന്‍റെ വീടാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരു കൂട്ടം ആളുകൾ എത്തി ആക്രമിച്ചത്.

വീടിന്‍റെ മുൻവശത്തെ ജനൽചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത് അ‍ജ്ഞാതർ കടന്ന് കളഞ്ഞു. ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി പരിസരവാസികളായ ചിലരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. കൊവിഡ് ഭീതി കാരണമാകാം ആക്രമണമെന്നാണ് പൊലീസ് നിഗമനം. 

മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടേത് കൊലപാതകമെന്ന് സംശയം; മകൻ കസ്റ്റഡിയില്‍

കൊച്ചിയിൽ പട്ടാപ്പകൽ യുവാവിനെ മൂന്നംഗം സംഘം വീട്ടിൽ കയറി മർദ്ദിച്ചു; കേസെടുത്ത് പൊലീസ്

ദില്ലിയിലെ ഹോട്ടലിന് മുന്നില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍

Follow Us:
Download App:
  • android
  • ios