ഹൈദരാബാദ്:  ഓണ്‍ലൈന്‍ ഗെയിം പബ്ജി കളിച്ചതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞ വിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. കല്ലാകുരി സാംബശിവ എന്ന വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഗാന്ധി ജനറല്‍  ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. 

അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ വാര്‍ ഗെയിം പബ്ജിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഇന്ത്യയില്‍ നിന്നെങ്ങും ഉയരുന്നത്. വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും പബ്ജി മോശമായി രീതിയില്‍ ബാധിക്കുന്നെന്നാണ് വിമര്‍ശനം.