ചണ്ഡീഗഡ്: പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹരിയാനയിലാണ് സംഭവം. 82 ശതമാനം മാര്‍ക്ക് നേടി മികച്ച വിജയമാണ് പതിനെട്ടുകാരന്‍ നേടിയത്. എന്നാല്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതിന്‍റെ വിഷമത്തിലായിരുന്നു വിദ്യാര്‍ത്ഥി.

ബുധനാഴ്ചയാണ് ഹരിയാന ബോര്‍ഡ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്. കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു വിദ്യാര്‍ത്ഥി. കുറെസമയമായിട്ടും കുട്ടി വാതില്‍ തുറക്കാഞ്ഞതോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. ഫാനില്‍ തൂങ്ങിനിന്ന കുട്ടിയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.