ഇവരുടെ സ്കൂളില്‍ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി വിശദമാക്കുന്നത്

ദില്ലി: ക്ലാസിലെ പെണ്‍കുട്ടിയോട് സംസാരിച്ച 12ാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെ മുതിർന്ന വിദ്യാർത്ഥിയുടെ ആക്രമണം. ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. 12ാം ക്ലാസുകാരന്റെ വിരൽ സീനിയർ വിദ്യാർത്ഥി മുറിച്ചതായാണ് പരാതി. വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ സ്കൂളില്‍ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി വിശദമാക്കുന്നത്.

ഒക്ടോബർ 21നായിരുന്നു ആക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ ഭയന്ന 12ാം ക്ലാസുകാരന്‍ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല. സൈക്കിള്‍ ചെയിനില്‍ തട്ടി വിരൽ മുറിഞ്ഞുവെന്നാണ് വിദ്യാർത്ഥി മാതാപിതാക്കളോട് വിശദമാക്കിയത്. വെള്ളിയാഴ്ചയാണ് വിദ്യാർത്ഥി നിജസ്ഥിതി മാതാപിതാക്കളോട് വിശദമാക്കിയത്. ഇതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്. കേസ് എടുത്ത പൊലീസ് എഫ്ഐആര്‍ ഫയൽ ചെയ്തു.

സഹപാഠിയായ വിദ്യാർത്ഥിനിയോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മുതിർന്ന വിദ്യാര്‍ത്ഥി 12ാം ക്ലാസുകാരനെ തന്ത്രപരമായി പാർക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ച് ട്യൂഷന്‍ ക്ലാസിലെ പെണ്‍കുട്ടിയുമായുള്ള സൌഹൃദത്തെ ചൊല്ലി ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ 12ാം ക്ലാസുകാന്റെ വിരൽ മുറിയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം