പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ അങ്ങാടിക്കലിൽ  വിദ്യാർത്ഥിയെ സഹപാഠികൾ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അങ്ങാടിക്കൽ സ്വദേശി അഖിൽ ( 16) ആണ് കൊല്ലപ്പെട്ടത്. കൈപ്പട്ടൂർ സെൻ്റ് ജോർജ് മൗണ്ട് സ്കൂൾ വിദ്യാർത്ഥിയാണ് അഖിൽ. സഹപാഠികളായ രണ്ട് പേരെ പൊലീസ്  കസ്റ്റഡിയിലെടുത്തു. കളികള്‍ക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സോഷ്യൽ മീഡിയയിൽ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. 

read more സ്പീക്കറെ വിമർശിച്ച ഏഴ് കോൺ​ഗ്രസ് എംഎൽഎമാ‍ർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തബ്‍ലീഗ് ജമാഅത്തിൽ പങ്കെടുത്ത വിവരം മറച്ചുവച്ചു, ഉത്തർപ്രദേശിൽ 30 പേർ അറസ്റ്റിൽ