പാലക്കാട്: ഉപ്പുംപാടത്ത്  രണ്ട് കുട്ടികളെയും  കിണറ്റിലറിഞ്ഞ ശേഷം വീട്ടമ്മയുടെ ആത്മഹത്യാശ്രമം. മൂന്നും ആറും വയസുളള കുട്ടികൾ മരിച്ചു.  ഉപ്പുംപാടം സ്വദേശി മഞ്ജുളയാണ് മക്കളായ അഭിൻ, അഭിത് എന്നിവരെ കിണറ്റിലിട്ട ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മഞ്ജുള പരിക്കുകളോടെ രക്ഷപ്പെട്ടു.  കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പുറകിലെന്നാണ് സൂചന.