കര്‍ണാടകയില്‍ സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. മദ്യലഹരിയില്‍ ഭാര്യാമാതാവിന്റെയും കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു കൊലപാതകം.

ബെംഗളൂരു: കര്‍ണാടകയില്‍ സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. മദ്യലഹരിയില്‍ ഭാര്യാമാതാവിന്റെയും കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു കൊലപാതകം. കൊലപാതക ശേഷം ഒളിവില്‍ പോയ 35 കാരനായി തെരച്ചില്‍ തുടരുകയാണ്. ഹസ്സനിലെ ബേലൂരിലാണ് ദാരുണസംഭവം. കുടുംബം പുലര്‍ത്താന്‍ ഭാര്യ നടത്തിയിരുന്നു പലചരക്ക് കടയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. 

ഹസ്സന്‍ സ്വദേശിയായ 29 കാരി ലക്ഷ്മിയെ യാണ് ഭര്‍ത്താവ് ജയദീപ് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നത്. കുട്ടികള്‍ നോക്കി നില്‍ക്കേയായിരുന്നു കൊലപാതകം. സ്ഥിരമദ്യപാനിയായ ജയദീപ് വീട്ടുചെലവ് നോക്കാറില്ല. ചെറിയൊരു പലചരക്ക് കട നടത്തി ലക്ഷ്മിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മദ്യപിക്കാനായി ജയദീപ് പതിവായി പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ വിസ്സമ്മതിച്ച് തുടങ്ങിയതോടെ കടയിലെത്തുന്നവരുടെ പേര് പറഞ്ഞ് സംശയബന്ധം ആരോപിക്കാന്‍ തുടങ്ങി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

രാത്രി അമിതമായി മദ്യപിച്ച് എത്തിയ ജയദീപ് വാക്ക് തര്‍ക്കത്തിനൊടുവില്‍ ലക്ഷ്മിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളുടെയും ലക്ഷ്മിയുടെ അമ്മയുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപ്ത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക ശേഷം ജയദീപ് ഒളിവിലാണ്. ഹസ്സനില്‍ നിന്ന് ജയദീപ് ഒരു ലോറിയില്‍ രക്ഷപ്പെട്ടതായി നാട്ടുകാരില്‍ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

കൊച്ചിയില്‍ അഭിഭാഷകന് നേരെ നടുറോഡില്‍ മര്‍ദ്ദനം; ജഡ്ജി തല്‍സമയം ഇടപെട്ടു, പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു

ഹൈക്കോടതി അഭിഭാഷകനെ മർദ്ദിച്ചയാളെ ജഡ്ജി തൽസമയം ഇടപെട്ട് പൊലീസിനെ ഏൽപ്പിച്ചു. എറണാകുളം ഫോർ ഷോർ റോഡിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്.

ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്ന അഡ്വ ലിയോ ലൂക്കോസിനാണ് മർദ്ദനമേറ്റത്. ലിയോ സഞ്ചരിച്ചിരുന്ന കാറിന്‍റെ പിൻവശത്ത് കാർ ഇടിച്ച ശേഷം ഇറങ്ങി വന്ന് മുഖത്തിന് അടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യൻ ആണ് ക്രൂരമായി അക്രമo നടത്തിയത്. 

സംഭവം നടക്കുമ്പോൾ അത് വഴി പോകുകകയായിരുന്ന ഹൈകോടതി ജഡ്ജി ജസ്റ്റീസ് എൻ നഗരേഷ് കൂടെ ഉണ്ടായിരുന്ന പൊലീസുകാരനെ കൊണ്ട് പ്രതിയെ പിടിച്ചു മാറ്റി പൊലീസിനെ ഏൽ‌പ്പിച്ചു. അടിയുടെ ആഘാതത്തിൽ അഭിഭാഷകന്‍റെ ശ്രവണശേഷിക്ക് തകരാർ സംഭവിച്ചു. കാറിന്‍റെ താക്കോൽ ഉപയോഗിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ അഭിഭാഷകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.