കൊച്ചി: സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി ചോർന്നത് സംബന്ധിച്ച് കസ്റ്റംസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചിയിലെ പ്രിവന്‍റീവ് കമ്മീഷണർക്കാണ് റിപ്പോർട്ട് നൽകിയത്. മൊഴിയിലെ മൂന്നു പേ‍ജുകൾ മാത്രം ചോർന്നതിന് പിന്നിൽ ഗൂ‍ഢ ലക്ഷ്യങ്ങളുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ എന്നാണ് സൂചന.

കസ്റ്റംസിലെ ഇടത് ആഭിമുഖ്യമുളളവരാണ് ചോർത്തലിന് പിന്നിലെന്ന് ബിജെപി സംസ്ഥാന നേതൃത്വവും ആരോപിച്ചിരുന്നു. മാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാരെക്കുറിച്ചുളള സ്വപ്നയുടെ മൊഴിയിലെ ചില ഭാഗങ്ങൾ കേന്ദ്ര സർക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനുപിന്നാലെ കസ്റ്റംസ് അസി. കമ്മീഷണർ എൻഎസ് ദേവിനെ അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.