ചെന്നൈ: മകന്‍റെ കാമുകിയെ തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ച ബിസിനസുകാരന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ നാഗപ്പട്ടണത്തില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന നിത്യനന്ദം എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകന്‍ മുകേഷ് കണ്ണനാണ് പിതാവിനെതിരെ പൊലീസില്‍ സമീപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുകേഷിന്‍റെ കാമുകിയായ ഇരുപതുകാരിയെ രണ്ട് ദിവസം തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നിത്യനന്ദനത്തിനെതിരെ പരാതിയില്‍ പറയുന്നത്. യുവതിയോടുള്ള മുകേഷിന്‍റെ പ്രണയം നിത്യാനന്ദം പലവട്ടം വിലക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഐഐടിയില്‍ ഒന്നിച്ച് പഠിച്ചവരാണ് മുകേഷും യുവതിയും, ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ ഇവര്‍ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഇല്ലാതാക്കാന്‍ നിത്യാനന്ദം കണ്ടെത്തിയ പുതിയ വഴിയായിരുന്നു പീഡനം. വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ വിളിച്ചുവരുത്തി കെണിയില്‍ പെടുത്തുകയായിരുന്നു.

Read More: 'വിവാഹനിശ്ചയം കഴിഞ്ഞ ശേഷം വഞ്ചിച്ചു'; ബി​ഗ് ബോസ് താരത്തിനെതിരെ പരാതിയുമായി നടി

വീട്ടിലേക്ക് യുവതിയെ വിളിച്ചുവരുത്തി, ആദ്യം തന്നെ ഫോണ്‍ വാങ്ങിവച്ചു. പിന്നീട് യുവതിയുടെ കഴുത്തില്‍ ബലമായി താലി ചാര്‍ത്തി അവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആരും അറിയാതെ രണ്ട് ദിവസം വീട്ടില്‍ വച്ച് പീഡനം തുടര്‍ന്നു. പിന്നീട് പെണ്‍കുട്ടിയെ നിത്യാനന്ദം ഒരു സുഹൃത്തായ ശക്തിവേലിന്‍റെ അരുവിക്കാടുള്ള വീട്ടിലേക്ക് മാറ്റി. പിന്നീട് സംഭവം അറിഞ്ഞ മുകേഷ് കഴിഞ്ഞ വ്യാഴാഴ്ച സ്ഥലത്ത് എത്തുകയും യുവതിയെ രക്ഷിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നടപടി.

Read More: എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ