ചെന്നൈ: വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകുകയും പിന്നീട് വ‍ഞ്ചിക്കുകയും ചെയ്തെന്നാരോപിച്ച് ബി​ഗ് ബോസ് മത്സരാർത്ഥിക്കെതിരെ പൊലീസിൽ പരാതി നൽകി തെന്നിന്ത്യൻ നടി സനം ഷെട്ടി. ബി​ഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന തര്‍ഷൻ ത്യാഗരാജിനെതിരെയാണ് സനം ഷെട്ടി കേസ് നൽകിയിരിക്കുന്നത്. ​ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.

പരാതി സംബന്ധിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾക്കായി ചെന്നൈയിൽ താരം പത്രസമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. 2019 മെയ് 12ലായിരുന്നു തർഷനുമായുള്ള വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നു. 2019 ജൂൺ 10നായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു ബി​ഗ് ബോസിന്റെ മൂന്നാം സീസണിൽ പങ്കെടുക്കാനുള്ള അവസരം തർഷനെ തേടിയെത്തിയത്. ഇത് വിവാഹത്തിനുള്ള ഒരുക്കങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു, സനം മാധ്യമങ്ങളോട് പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 

Pic of the day I guess ❤ Goodnight ya'll 😘 #malaysiacalling🇲🇾 #littlethings

A post shared by (Only Official Page) (@sam.sanam.shetty) on Nov 30, 2019 at 8:45am PST

വിവാഹത്തെക്കുറിച്ച് ആരോടും പറയരുതെന്ന് തർഷൻ തന്നോട് പറഞ്ഞിരുന്നു. വിവാഹവാർത്തകൾ തനിക് സത്രീ ആരാധികമാരെ നഷ്ടമാകുന്നതിനു കാരണമാകുമെന്നായിരുന്നു തർഷൻ പറഞ്ഞിരുന്നത്. എന്നാൽ പരിപാടിയിൽനിന്ന് പുറത്തായതു മുതൽ തർഷൻ തന്നെ അവ​ഗണിക്കാൻ തുടങ്ങി. തർഷനുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴേല്ലാം അയാൽ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന്റെ പേരിൽ എപ്പോഴും താൻ അപമാനിക്കപ്പെടുകയും ചെയ്തു. ഒടുവിൽ പ്രശ്നം താൻ തർഷന്റെ മാതാപിതാക്കളെ അറിയിച്ചു. പക്ഷെ അവർക്കും പരിഹാരം കാണാൻ സാധിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു.

കൂടെ അഭിനയിക്കുന്നവരുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് തർഷൻ തന്നെ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇത് തന്റെ അച്ഛന് ഹൃദയസ്തംഭനം വരെ ഉണ്ടാക്കിയിരുന്നു. മോഡലിങ്ങിനും സിനിമ കരിയറിനുമായി ഏകദേശം 15 ലക്ഷത്തോളം രൂപ തർഷനുവേണ്ടി താൻ ചെലവാക്കിയിരുന്നു. വഞ്ചന, ചതി, സ്ത്രീ പീഡനം, ഭീഷണി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലായാണ് തർഷനെതിരെ കേസ് നൽകിയിരിക്കുന്നതെന്നും താരം വ്യക്തമാക്കി.

നടിയും മോഡലുമായ സനം ഷെട്ടി മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ കമ്പനി, രാവ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് സനം അഭിനയിച്ചിട്ടുള്ളത്.