കണ്ണൂർ: പിലാത്തറ യുപി സ്ക്കൂളിനു സമീപം ക്വാട്ടേഴ്സിൽ താമസിക്കുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പിലാത്തറയിൽ ആക്രിക്കട നടത്തുന്ന തമിഴ്നാട് സ്വദേശി രാജീവൻ ആണ് മരിച്ചത്. വാക്കേറ്റത്തിനിടെയുണ്ടായ കുത്തേറ്റാണ് മരണം. പ്രതി സേലം സ്വദേശി ശങ്കർ പൊലീസ് കസ്റ്റഡിയിലാണ്.