അദ്ധ്യാപകന്‍റെ മോബൈല്‍ നമ്പർ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ ആലപ്പുഴയില്‍ ഒരുലോഡ്ജില്‍ മുറിയെടുത്ത് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു.

ആലപ്പുഴ: ആറാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നേരെ പ്രധാന അദ്ധ്യാപകന്‍റെ പീഡന ശ്രമം. ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപകൻ മുഹമദ് ബുസിരിയെ പൊലീസ് ആലപ്പുഴയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് പെൺകുട്ടിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. സഹോദരൻ ക്ലാസില്‍ കുരത്തക്കേട് കാണിക്കുന്നെന്ന് പറഞ്ഞ് ആറാംക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്കൂളിലേക്ക് വിളിച്ച് വരുത്തി. 

അനുജനെ പുറത്ത് നിർത്തിയതിന് ശേഷം പെൺകുട്ടിയെ പിഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കുട്ടിയുടെ ബന്ധുക്കളാണ് ചൈല്‍ഡ് ലൈനില്‍ സംഭവം അറിയിക്കുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവർത്തകർ തെന്മല പൊലീസിന് പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ കുളത്തൂപ്പുഴ സ്വദേശിയായ മുഹമദ് ബുസിരി ഒളിവില്‍ പോയി. 

ബുസിരിയുടെ മോബൈല്‍ നമ്പർ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ ആലപ്പുഴയില്‍ ഒരുലോഡ്ജില്‍ മുറിയെടുത്ത് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി അലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക് എതിരെ നേരത്തേയും നിരവധി പരാതികള്‍ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.