Asianet News MalayalamAsianet News Malayalam

ക്ലാസ് മുറിയിൽ പീഡനം, 8 വർഷത്തിന് ശേഷം തുറന്നുപറച്ചിലുമായി യുവാവ്, അധ്യാപിക അറസ്റ്റിൽ

രണ്ട് വർഷമാണ് പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ സ്കൂളിൽ അധ്യാപിക ജോലി ചെയ്തത്. ഇരുപതിലേറെ തവണ പീഡിപ്പിക്കപ്പെട്ടുവാണ് യുവാവ് പരാതിപ്പെട്ടിട്ടുള്ളത്

teacher charged with sexual abuse of a minor student as adult male complaint about abuse after 8 years etj
Author
First Published Nov 8, 2023, 9:39 AM IST

മെറിലാന്‍ഡ്: എട്ടാം ക്ലാസുകാരനെ മദ്യവും ലഹരിയും നല്‍കി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ മെറിലാന്‍ഡിലാണ് സംഭവം. എട്ട് വർഷം മുന്‍പ് നടന്ന സംഭവത്തിലാണ് കഴിഞ്ഞ ദിവസം അറസ്റ്റ് നടന്നത്. 14 വയസ് പ്രായമുള്ളപ്പോള്‍ നടന്ന ലൈംഗിക പീഡനത്തേക്കുറിച്ച് അടുത്തിടെയാണ് യുവാവ് പരാതി നല്‍കിയത്. മെലിസ മേരീ കർട്ടിസ് എന്ന 31 കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2015ല്‍ അതിക്രമം നടക്കുമ്പോള്‍ 22 വയസായിരുന്നു അധ്യാപികയ്ക്ക് ഉണ്ടായിരുന്നത്. മിഡില്‍ സ്കൂള്‍ അധ്യാപികയായിരുന്ന ഇവർ വിദ്യാർത്ഥിയെ മദ്യവും കഞ്ചാവും നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സ്കൂളിലും അധ്യാപികയുടെ വാഹനത്തിലും മറ്റ് വിവിധ ഇടങ്ങളിലും വച്ച് 2015 ജനുവരി മുതല്‍ മെയ് വരെയാണ് പീഡനം നടന്നതെന്നാണ് പരാതി. മെറിലാന്‍ഡ് സംസ്ഥാനത്തെ അപ്പർ മാൾബെറോ സ്വദേശിയാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. രണ്ട് വർഷമാണ് പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ സ്കൂളിൽ അധ്യാപിക ജോലി ചെയ്തത്. ഇരുപതിലേറെ തവണ പീഡിപ്പിക്കപ്പെട്ടുവാണ് യുവാവ് പരാതിപ്പെട്ടിട്ടുള്ളത്

ഇതിന് ശേഷം മറ്റൊരു സ്കൂളിലേക്ക് ഇവർ മാറിപ്പോയിരുന്നു. ഒക്ടോബർ അഴസാന വാരത്തിലാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാനുള്ള വാറന്റ് പുറത്തിറങ്ങിയത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ചതിനും മറ്റ് ലൈംഗിക പീഡനക്കേസുകളും ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്യലില്‍ കുറ്റ സമ്മതം നടത്തിയ അധ്യാപികയുടെ വിചാരണ അടുത്ത ദിവസങ്ങളില്‍ ആരംഭിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios