ക്ലാസില്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് അധ്യാപിക പെണ്‍കുട്ടിയുടെ വസ്ത്രമഴിച്ച് പരിശോധിച്ചത്. അധ്യാപികക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. 

മാണ്ഡ്യ: മൈസൂരു മാണ്ഡ്യയില്‍ (Mandya) മൊബൈല്‍ ഫോണ്‍ (Mobole Phone) കണ്ടെത്തുന്നതിനായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ വസ്ത്രം അഴിച്ച് (Strip) പരിശോധിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപികയെ (Head Mistress) സസ്‌പെന്‍ഡ് (Suspend) ചെയ്തു. ക്ലാസില്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് അധ്യാപിക പെണ്‍കുട്ടിയുടെ വസ്ത്രമഴിച്ച് പരിശോധിച്ചത്. അധ്യാപികക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. ക്ലാസ് മുറിയില്‍ പെണ്‍കുട്ടി വസ്ത്രമഴിക്കാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് ആണ്‍കുട്ടികളെ വിളിക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. സംഭവം പോക്‌സോ വകുപ്പിന്റെ പരിധിയില്‍പ്പെട്ടതിനാല്‍ അധ്യാപികക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.