നാമക്കല്‍: സ്കൂള്‍പരിസരത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെയും അംഗനവാടി ജീവനക്കാരിയും കൈയ്യോടെ പിടികൂടി നാട്ടുകാര്‍. തമിഴ്നാട് നാമക്കല്‍ എസ് ഉടുപ്പം സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനെയാണ് നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്.

പുദന്‍സന്‍ദൈ സ്വദേശി ശരവണനെയാണ് നാട്ടുകാര്‍ പിടികൂടിയത്. വിദ്യാലയത്തിലെ പ്രവൃത്തിസമയം കഴിഞ്ഞതിന് ശേഷമാണ് സംഭവം. റൂറല്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് പദ്ധതിയുടെ ഭാഗമായാണ് അംഗന്‍വാടി വര്‍ക്കര്‍ സ്കൂളിലെത്തിയത്.സ്കൂളിലെത്തി ഏറെക്കഴിയും മുമ്പേ അധ്യാപകനും വര്‍ക്കറും അടുപ്പത്തിലായി. സ്കൂളില്‍ ഇരുവരും അടുത്തിടപഴകുന്നത് കണ്ട വിദ്യാര്‍ത്ഥികളാണ് ബന്ധത്തെക്കുറിച്ച് മാതാപിതാക്കളെ വിവരമറിയിച്ചത്.

ഇരുവരും സമയം കഴി‌ഞ്ഞിട്ടും സ്കൂളിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ എത്തിയത്. പൊലീസെത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനാധ്യാപകന്‍ വ്യക്തമാക്കിയതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.