ബെംഗളൂരു:  ഡെബിറ്റ് കാർഡ് വഴി പബ്ബിൽ 4000 രൂപ ബില്ലടച്ച ടെക്കി തട്ടിപ്പിനിരയായി. ബിൽ അടച്ച് മിനിറ്റുകൾക്കകം തന്റെ അക്കൗണ്ടിൽ നിന്ന് 4 ലക്ഷം രൂപ പിൻവലിക്കപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. പത്ത് ട്രാൻസാക്ഷനുകൾ വഴി ന്യൂയോർക്കിൽ നിന്നാണ് ഇത്രയും തുക പിൻവലിക്കപ്പെട്ടതെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

ചൊവ്വാഴ്ച്ച രാത്രി കോറമംഗലയിലുള്ള പബ്ബിലാണ് ബെംഗളൂരു സിങ്ങസാന്ദ്ര സ്വദേശിയായ പവൻ ഗുപ്ത 4,181 രൂപ ആക്സിസ്  ബാങ്ക് ഡെബിറ്റ് കാർഡ് വഴി ബിൽ അടച്ചത്. മിനിറ്റുകൾക്കുള്ളിൽ തന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പവൻ ഗുപ്ത പറയുന്നു.

ന്യൂയോർക്കിൽ സ്ഥിര താമസക്കാരനായ പവൻ ഗുപത കഴിഞ്ഞയാഴ്ച്ചയാണ് ബെംഗളൂരുവിലെത്തിയത്. ഡെബിറ്റ് കാർഡ് സ്വൈപ്പ് ചെയ്ത പബ്ബിലെ മെഷീൻ സംഭവത്തിൽ കേസെടുത്ത കോറമംഗല പോലീസ് പരിശോധനയ്ക്കയച്ചു.  പബ്ബിലെ ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Read More: പ്രവാസിയുടെ 40 പവന്‍ സ്വർണ്ണം മോഷണം പോയി; പ്രതിയുടെ ഭാര്യാപിതാവിന്‍റെ കുഴിമാടത്തിൽ നിന്ന് കണ്ടെത്തി