Asianet News MalayalamAsianet News Malayalam

പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് 19കാരൻ സ്വയം വെടിവെച്ച് മരിച്ചു

ദേശീയ തലത്തില്‍ നടക്കുന്ന ജെഇഇ പരീക്ഷ രാജ്യത്തെ എന്‍ഐടി, ഐഐടി സ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശന പരീക്ഷകളില്‍ ഒന്നാണ്. ഇത്തവണത്തെ പരീക്ഷാഫലത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് വിദ്യാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും പ്രധിഷേധ പ്രകടനങ്ങളുമായി രം​ഗത്തെത്തിയിരുന്നു.

teenager kills with gun after failing jee exam
Author
Hyderabad, First Published Apr 30, 2019, 11:38 PM IST

ഹൈദരാബാദ്: ജെഇഇ (ജോയിന്‍റ് എന്‍ട്രന്‍സ്‍ എക്സാമിനേഷന്‍) പരീക്ഷയില്‍ പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാർത്ഥി സ്വയം വെടിവെച്ചു മരിച്ചു. പിതാവിന്റെ തോക്കെടുത്താണ് 19കാരൻ വെടിയുതിർത്തത്. പരീക്ഷയിൽ വിജയം കൈവരിക്കാൻ സാധിക്കാത്തതിലുള്ള വിഷമമാണ് ജീവിതം അവസാനിപ്പിക്കാന്‍ വിദ്യാർത്ഥിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. 

വിരമിച്ച സൈനികനാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ ഇപ്പോൾ സ്വകാര്യ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണ്. പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന തക്കം നോക്കി തോക്കെടുത്ത് മകൻ സ്വയം വെടിയുതിർക്കുകയായിരുന്നു. പരീക്ഷ പാസാകുമോ എന്ന കാര്യത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു കുട്ടി. ഇതോടൊപ്പം മൊബൈല്‍ ഫോണില്‍ അധിക സമയം ചെലവഴിക്കുന്നു എന്ന് പറഞ്ഞ് പിതാവ് കുട്ടിയെ ശകാരിക്കുകയും ചെയ്‍തിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

ദേശീയ തലത്തില്‍ നടക്കുന്ന ജെഇഇ പരീക്ഷ രാജ്യത്തെ എന്‍ഐടി, ഐഐടി സ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശന പരീക്ഷകളില്‍ ഒന്നാണ്. ഇത്തവണത്തെ പരീക്ഷാഫലത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് വിദ്യാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും പ്രധിഷേധ പ്രകടനങ്ങളുമായി രം​ഗത്തെത്തിയിരുന്നു. ഏപ്രില്‍ 18ന് ആണ് ജെഇഇ ഫലം പ്രഖ്യാപിച്ചത്. 

Follow Us:
Download App:
  • android
  • ios