തൂത്തുകുടി: തൂത്തുകുടി സത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എട്ടു വയസുകാരിയുടെ ഞെട്ടിപ്പിക്കുന്ന കൊലപാതകം. കനാലില്‍ പ്ലാസ്റ്റ്ക്ക് വീ​പ്പ​യില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 19 വയസുള്ള രണ്ടുപേരെ പൊലീസ് പിടികൂടി. 

മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അയല്‍വാസികളാണ് അറസ്റ്റിലായ കൌമരക്കാരില്‍ ഒരാള്‍ . തൂത്തുകുടി മേഘന്നപുരത്തിനടുത്ത് കല്‍വിളെ വില്ലേജിലെ ഇന്ദിര നഗറില്‍ ബുധനാഴ്ച രാവിലെ 11 മണി മുതല്‍ പെണ്‍കുട്ടിയെ കാണാതായി. തുടര്‍ന്ന് കുട്ടിയുടെ അമ്മ കുട്ടിയെ അന്വേഷിക്കാന്‍ ആരംഭിച്ചു. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചില്ല.

കുട്ടിക്കായി ഗ്രാമത്തില്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ സത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വരണ്ട ജലസേചന കനാലില്‍ നിന്നും ഒരു പ്ലാസ്റ്റിക്ക് വീപ്പയില്‍ അടക്കം ചെയ്ത നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഉച്ചയ്ക്ക് ശേഷം 2.30 ലഭിച്ചത്. പിന്നീട് ഇത് മേഘന്നപുരം ഗ്രാമത്തില്‍ നിന്നും കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞു.

കേസ് അന്വഷണം ഏറ്റെടുത്ത പൊലീസ് കനാലിന് അടുത്ത് കണ്ടവരെ കുറിച്ചുള്ള അന്വേഷണത്തില്‍ രണ്ട് കൌമരക്കാരെ പിടികൂടി. മുത്തിശ്വരന്‍, നന്ദീശ്വരന്‍ എന്നിവരെയാണ് പിടികൂടിയത് ഇവര്‍ക്ക് 19 വയസായിരുന്നു പ്രായം.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,  കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ഞ്ഞി​ന്‍റെ അ​യ​ല്‍​ക്കാ​ര​നാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ള്‍. കു​ട്ടി ഈ ​വീ​ട്ടി​ല്‍ ടി​വി കാ​ണാ​ന്‍ പോ​കു​മാ​യി​രു​ന്നു. കു​ട്ടി വീ​ട്ടി​ല്‍ ചെ​ന്ന സ​മ​യം ബു​ദ്ധി വൈ​ക​ല്യ​മു​ള്ള പി​താ​വിനെ പ്രതി മര്‍ദ്ദിക്കുന്നത് കണ്ടു. ഇത് കുട്ടി കണ്ടു എന്ന് മനസിലാക്കിയ പ്രതി കു​ട്ടി​യോ​ടും ദേ​ഷ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് കു​ട്ടി പ്ര​തി​യെ ക​ല്ല് പെ​റു​ക്കി എ​റി​ഞ്ഞു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ പ്ര​തി കു​ട്ടി​യെ ക​ഴു​ത്തി​ല്‍ ഞെ​ക്കി കൊലപ്പെടുത്തി. 

മരിച്ച കു​ട്ടി​യെ പ്ര​തി സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​പ്പ​യ്ക്കു​ള്ളി​ലാ​ക്കി​യ​തി​നു ശേ​ഷം ക​നാ​ലി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ കുറ്റം സമ്മതിച്ചതായി സ​ത്ത​ന്‍​കു​ളം പോ​ലീ​സിനെ ഉദ്ധരിച്ച് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.