Asianet News MalayalamAsianet News Malayalam

'സ്വര്‍ണവ്യാപാരിയെ ചുരത്തില്‍ തടഞ്ഞ് 68 ലക്ഷവും കാറും തട്ടിയെടുത്തു'; രണ്ട് പേര്‍ കൂടി പിടിയില്‍

കഴിഞ്ഞ ഡിസംബര്‍ 13ന് മൈസൂരുവില്‍ നിന്നും സ്വര്‍ണ്ണം എടുക്കാന്‍ കൊടുവള്ളിയിലേക്ക് വന്ന വ്യാപാരിയെ ആണ് സംഘം മര്‍ദ്ദിച്ചത്.

thamarassery churam 68 lakh theft case two more youth arrested
Author
First Published May 23, 2024, 8:02 PM IST

കോഴിക്കോട്: താമരശേരി ചുരത്തില്‍ സ്വര്‍ണവ്യാപാരിയെ തടഞ്ഞ് മര്‍ദ്ദിക്കുകയും 68 ലക്ഷം രൂപയും കാറും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. പാലക്കാട് കണ്ണമ്പ്ര പാലത്ത്പറമ്പില്‍ വീട്ടില്‍ ജിത്ത് (29), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അഞ്ചപ്പാലം കുഴിക്കണ്ടത്തില്‍ വീട്ടില്‍ ഹനീഷ് (39) എന്നിവരെയാണ് താമരശേരി ഡിവൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പാലക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ഡിസംബര്‍ 13ന് മൈസൂരുവില്‍ നിന്നും സ്വര്‍ണ്ണം എടുക്കാന്‍ കൊടുവള്ളിയിലേക്ക് വന്ന വ്യാപാരിയെ ആണ് സംഘം മര്‍ദ്ദിച്ചത്. രണ്ട് ദിവസത്തിന് ശേഷം ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് താമരശേരി, കൊടുങ്ങല്ലൂര്‍, മാള എന്നിവിടങ്ങളില്‍ നിന്നായി എട്ട് പ്രതികളെ പിടികൂടിയിരുന്നു. 

തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഒളിവില്‍ കഴിയുകയായിരുന്ന ജിത്തും ഹനീഷും നാട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തുകയായിരുന്നു. താമരശേരി ഇന്‍സ്പെക്ടര്‍ കെ.ഒ പ്രദീപ്, എസ്.ഐ സജേഷ് സി ജോസ്, സ്പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എഎസ്‌ഐമാരായ പി.അഷ്‌റഫ് സുജാത് എസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയരാജന്‍ പനങ്ങാട്, ജിനേഷ് ബാലുശേരി, രാഗേഷ്, ഹോം ഗാര്‍ഡ് സജി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തു.

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം 
 

Latest Videos
Follow Us:
Download App:
  • android
  • ios