സംഭവത്തില്‍ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. 

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി പരാതി. മലപ്പുറം പുത്തനത്താണി സ്വദേശി മര്‍സൂഖിന്റെ ഫോണാണ് നഷ്ടമായത്. സംഭവത്തില്‍ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താമരശേരി ടൗണിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മൊബൈല്‍ ഫോണ്‍ മേശയില്‍ വച്ച് മര്‍സൂഖ് കൈ കഴുകാനായി പോയി. തിരികെ വന്നപ്പോള്‍ ഫോണ്‍ അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടലില്‍ സ്ഥാപിച്ച സി.സി ടിവിയിലെ മോഷ്ടാവിന്റെയും മോഷണത്തിന്റെയും ദൃശ്യങ്ങള്‍ കണ്ടത്. മര്‍സൂഖ് കൈ കഴുകാനായി പോയ സമയത്ത് മേശക്ക് സമീപത്തുണ്ടായിരുന്ന ചുവന്ന ടീ ഷര്‍ട്ട് ധരിച്ച മധ്യവയസ്‌കനെന്ന് തോന്നിക്കുന്നയാളാണ് മോഷണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. 

മധ്യവയസ്‌കന്‍ സമര്‍ത്ഥമായി മൊബൈല്‍ ഫോണ്‍ അരയില്‍ തിരുകിയ ശേഷം പുറത്തേക്ക് പോകുന്നത് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഇയാള്‍ മോഷണം നടത്തിയതെങ്കിലും സമീപത്ത് സ്ഥാപിച്ച സി.സി ടി.വി ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഫോണ്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് മര്‍സൂഖ് താമരശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 


90 പവന്‍ കവര്‍ന്ന ശേഷം മലയാളി മുങ്ങിയത് പഞ്ചാബിലേക്ക്; അറസ്റ്റ്

തിരുവനന്തപുരം: നാഗര്‍കോവില്‍ ഡോക്ടറുടെ വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ തിരുവനന്തപുരം ബാലരാമപുരം സ്വദേശി പഞ്ചാബില്‍ നിന്ന് പിടിയില്‍. നിരവധി കവര്‍ച്ച കേസുകളിലെ പ്രതിയായ ബാലരാമപുരം നരുവാമൂട് വലിയറത്തല സ്വദേശി ആദിത് ഗോപനാണ് (30) അറസ്റ്റിലായത്. ആദിത് ഗോപനെതമിഴ്‌നാട് പൊലീസ് ആണ് പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്തത്. 

തിരുനെല്‍വേലി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ കലൈകുമാറിന്റെ നാഗര്‍കോവില്‍ പ്ലസന്റ് നഗറിലെ വീട്ടില്‍ കഴിഞ്ഞ ഏഴിനാണ് കവര്‍ച്ച നടന്നത്. പരാതി ലഭിച്ചതോടെ കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സുന്ദരവദനം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പഞ്ചാബില്‍ നിന്നും പിടികൂടിയത്. ഇയാളില്‍ നിന്നും 90 പവനും പണവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ആദിത് ഗോപന്റെ ഭാര്യ പഞ്ചാബ് സ്വദേശിയാണ്. മോഷണശേഷം ഇയാള്‍ പഞ്ചാബിലേക്ക് കടക്കുകയായിരുന്നു. കന്യാകുമാരി ജില്ലയില്‍ മറ്റ് നാല് കവര്‍ച്ച കേസുകളില്‍ കൂടി ആദിത് ഗോപന്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

'ആസിഡ് ഡ്രോപ്പർ ടാസ്‌ക് ടീം' ഗ്രൂപ്പിലൂടെ 'മിഠായി' വിൽപ്പന: നിരീക്ഷണം, പിടിയിലായത് വമ്പൻമാർ

YouTube video player