Asianet News MalayalamAsianet News Malayalam

ഒന്നരവയസുകാരനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസ്; ശരണ്യയുടെ കാമുകന് ജാമ്യം

അന്വേഷണത്തിൽ ഇടപെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, യാത്രകൾ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ശരണ്യയുടെ കാമുകൻ നിതിന് തലശ്ശേരി അഡീഷണൽ സെഷൻസ് ജഡ്ജി പിഎൻ വിനോദ് ജാമ്യം അനുവദിച്ചത്. 

thayyil murder case accuse saranya lover got bail
Author
Kannur, First Published May 31, 2020, 1:08 AM IST

കണ്ണൂര്‍: കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ അമ്മ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം. ഒന്നരവയസുകാരന്‍റെ അമ്മ ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിതിനാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണത്തിൽ ഇടപെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, യാത്രകൾ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ശരണ്യയുടെ കാമുകൻ നിതിന് തലശ്ശേരി അഡീഷണൽ സെഷൻസ് ജഡ്ജി പിഎൻ വിനോദ് ജാമ്യം അനുവദിച്ചത്. 

അൻപതിനായിരം രൂപയുടെ ബോണ്ടും തുല്യസംഖ്യക്കുള്ള രണ്ട് ആൾജാമ്യവുമാണ് അനുവദിച്ചത്. നേരത്തെ മൂന്ന് തവണ നിതിൻ നൽകിയ ജാമ്യേപക്ഷ കോടതി തള്ളിയിരുന്നു. കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് നിതിനെതിരെ ചുമത്തിയത്. നിതിന‍്റെ പ്രേരണയിലാണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യുയുടെ മൊഴി. 

Read more at:  തയ്യിൽ കൊലപാതകം: ശരണ്യക്കും കാമുകനുമെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു 

ശരണ്യ അറസ്റ്റിലായി ഒരാഴ്ചക്ക് ശേഷമാണ് നിതിനെ പിടികൂടിയത്. ശരണ്യ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ്. ഇതുവരെ ജാമ്യത്തിനായി അപേക്ഷിച്ചിട്ടില്ല. ഫെബ്രുവരി പതിനേഴിന് പുലർച്ചെയാണ് ഭർത്താവിനൊപ്പം ഉറങ്ങുകയായിരുന്ന ഒന്നരവയസുകാരൻ വിയാനെ ശരണ്യ എടുത്തുകൊണ്ടുവന്ന് കടൽഭിത്തിയിലെറി‍ഞ്ഞ് കൊന്നത്. 

Follow Us:
Download App:
  • android
  • ios