കോടതി നശിപ്പിക്കാന്‍ ഉത്തരവിട്ട ലഹരി വസ്​തുക്കള്‍ മറിച്ചുവിറ്റതിന്​ കഴിഞ്ഞ ആഴ്​ചയാണ്​ ഇവരെ പിടികൂടിയത്...

മലപ്പുറം: പിടി​കൂടിയ ഹാന്‍സ്​ പ്രതികള്‍ക്ക്​ (Accused) തന്നെ മറിച്ചു​വിറ്റ കേസില്‍ അറസ്​റ്റിലായ പൊലീസുകാരുടെ ജാമ്യാപേക്ഷ(Bail Application) മലപ്പുറം കോടതി തള്ളി. കോട്ടക്കല്‍ സ്​​റ്റേഷനിലെ എ.എസ്​.ഐ രചീ​ന്ദ്രന്‍ (53), സീനിയര്‍ സിവില്‍ പൊലീസ്​ ഓഫിസര്‍ സജി അലക്​സാണ്ടര്‍ (49) എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്. മജിസ്​ട്രേറ്റ്​ ആന്‍മേരി കുര്യാക്കോസാണ്​ ജാമ്യാപേക്ഷ തള്ളിയത്​. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന വാദത്തി​െന്‍റ അടിസ്ഥാനത്തിലാണിത്​.

കോടതി നശിപ്പിക്കാന്‍ ഉത്തരവിട്ട ലഹരി വസ്​തുക്കള്‍ മറിച്ചുവിറ്റതിന്​ കഴിഞ്ഞ ആഴ്​ചയാണ്​ ഇവരെ പിടികൂടിയത്. റിമാന്‍ഡിലായ ഇരുവരെയും സസ്​പെന്‍ഡ്​​ ചെയ്​തിരുന്നു. കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏതാനും മാസം മുന്‍പാണ് 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തിരുന്നു.

പിന്നീട് കോടതി നടപടിക്രമങ്ങള്‍ക്കിടെ വാഹനം വിട്ടുനല്‍കി. അതോടൊപ്പം പിടിച്ചെടുത്ത ഹാന്‍സ് നശിപ്പിക്കാനും തീരുമാനമായി. പക്ഷേ ഹാന്‍സ് കാണാതായി. ഹാൻസ് സൂക്ഷിച്ചിരുന്ന ചക്കുകളിൽ വെറും മാലിന്യം നിറച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാന്‍സ് ഒന്നര ലക്ഷം രൂപയ്ക്ക് പൊലീസുകാര്‍ മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona