അഞ്ഞൂറിലധികം ലാപ്ടോപ്പുകളാണ് ഇയാൾ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി മോഷ്ടിച്ചത്. ഈ മോഷണത്തിനൊരു അപൂർവ്വതയുണ്ട്. 

പരിയാരം: കാമുകിയെ ദ്രോഹിച്ചവരോട് വ്യത്യസ്തമായി പ്രതികാരം ചെയ്ത് യുവാവ്. അഞ്ഞൂറിലധികം ലാപ്ടോപ്പുകളാണ് ഇയാൾ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി മോഷ്ടിച്ചത്. ഈ മോഷണത്തിനൊരു അപൂർവ്വതയുണ്ട്. മെഡിക്കൽ വിദ്യാർത്ഥികളുടെ മാത്രം ലാപ്ടോപ്പുകളാണ് ഇയാൾ മോഷ്ടിച്ചത്. കാമുകിയുടെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതിന് പ്രതികാരം ചെയ്യാാണ് മെഡിക്കൽ വിദ്യാർത്ഥികളുടെ മാത്രം ലാപ്ടോപ്പുകൾ മോഷ്ടിച്ചതെന്ന് പിടിയിലായ സേലം തിരുവാരൂർ സ്വദേശി തമിഴ്സെൽവൻ പൊലീസിനോട് പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയുടെ ലാപ്ടോപ്പ് മോഷ്ടിച്ച കേസിലാണ് ഇയാൾ പൊലീസ് പിടിയിലായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona