ഈ കേസിന്റെ അന്വേഷണ സമയത്ത് ഇയാളിൽ നിന്ന് 3.2 കിലോ ഭാരം വരുന്ന 31 സ്വർണക്കട്ടികൾ, 300 കുപ്പി വിലകൂടിയ മദ്യവും, ആഡംബര വാച്ചുകളും പിടികൂടിയിരുന്നു. 1991ലും ഇയാൾ കൈക്കൂലി കേസിൽ പിടിയിലായിരുന്നു
ഡൽഹി: ഡൽഹി മെട്രോയിൽ 46കാരൻ മർദ്ദനമേറ്റ് മരിച്ചതിന് പിന്നാലെ അറസ്റ്റിലായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മുൻപും അറസ്റ്റിലായതായി റിപ്പോർട്ട്. മുതിർന്ന പൌരന്മാർക്കായുള്ള സീറ്റിനേ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് 46കാരൻ മർദ്ദനമേറ്റ് മരിച്ചത്. ഈ കേസിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് പ്രതാപ് സിംഗും 36കാരനായ മകനും അറസ്റ്റിലായിരുന്നു. കേസ് വലിയ വിവാദമായതിന് പിന്നാലെയാണ് സഞ്ജയ് പ്രതാപ് സിംഗ് നേരത്തെ പല തവണ അറസ്റ്റിലായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1984 ഐജിഎംയുറ്റി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് പ്രതാപ് സിംഗ് മൂന്ന് ദശാബ്ദത്തോളം വിവിധ പദവിയിലിരുന്നിട്ടുണ്ട്.
ഡൽഹി സർക്കാരിലെ എസ്സി, എസ് ടി വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി പദവി വരെ വഹിച്ച വ്യക്തിയാണ് സഞ്ജയ് പ്രതാപ് സിംഗ്. 2015ൽ സഞ്ജയ് പ്രതാപ് സിംഗ് അറസ്റ്റിലായിരുന്നു. 2.2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഈ കേസ് അന്വേഷിച്ചത് സിബിഐ ആയിരുന്നു. ഈ കേസിന്റെ അന്വേഷണ സമയത്ത് ഇയാളിൽ നിന്ന് 3.2 കിലോ ഭാരം വരുന്ന 31 സ്വർണക്കട്ടികൾ, 300 കുപ്പി വിലകൂടിയ മദ്യവും, ആഡംബര വാച്ചുകളും പിടികൂടിയിരുന്നു. 1991ലും ഇയാൾ കൈക്കൂലി കേസിൽ പിടിയിലായിരുന്നു


