ദില്ലി: മധ്യപ്രദേശിലെ ഇൻഡോറിൽ മലയാളിയെ കുത്തി പരിക്കേൽപ്പിച്ച് മോഷണശ്രമം. മലയാളിയായ ജോർജ്ജ് ജോസഫിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. 

കാറിൽ സഞ്ചരിക്കുകയായിരുന്ന ജോർജ്ജിനെ വണ്ടി തടഞ്ഞ് നിർത്തി അക്രമികൾ ആക്രമിക്കുകയായിരുന്നു. കൈയിലുള്ള പണവും അക്രമികൾ കവർന്നു. കുത്തേറ്റ ജോർജ്ജ് ജോസഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി