ചങ്ങരംകുളം: ലോക്ക്ഡൗണിനെ തുടർന്ന് അടഞ്ഞ് കിടക്കുകയായിരുന്ന ഹോട്ടലിൽ  മോഷണം. ചങ്ങരംകുളത്തെ ഹോട്ടലില്‍ നിന്ന് ലക്ഷങ്ങളുടെ വിലയുള്ള ഉപകരണങ്ങൾ കവർന്നതായാണ് പരാതി. സംസ്ഥാന പാതയിൽ കാളാച്ചാലിൽ പ്രവർത്തിക്കുന്ന ചങ്ക്‌സ്  റസ്റ്റോറന്റിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ഒരു മാസമായി അടഞ്ഞ് കിടക്കുകയായിരുന്ന ഹോട്ടൽ.

ജ്വല്ലറി കുത്തിതുറന്ന് മുക്കാൽ കിലോ സ്വർണം മോഷ്ടിച്ചയാളെ പിടികൂടി

കഴിഞ്ഞ ദിവസം തുറക്കാനെത്തിയപ്പോഴാണ് ഉടമ മോഷണവിവരം അറിയുന്നത്. ഫ്രിഡ്ജ്, ഗ്രൈന്റർ, ഉരുളി മറ്റു വിലപിടിപ്പുള്ള പാത്രങ്ങൾ അടക്കം നാല് ലക്ഷം രൂപയോളം വിലവരുന്ന സാമഗ്രികൾ നഷ്ടപ്പെട്ടതായി ഉടമ കബീർ പറഞ്ഞു. ചങ്ങരംകുളം പോലീസിന് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എടിഎം കൗണ്ടര്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്ത് മോഷണം; എന്‍ജിനീറിംഗ് ബിരുദധാരിയടക്കം അറസ്റ്റില്‍

കൊയിലാണ്ടിയിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് കവർച്ചാ ശ്രമം; ലോക്കർ തുറക്കാനായില്ല, മുക്കാൽ പവൻ സ്വർണം നഷ്ടമായി

മുക്കുപണ്ടം പകരം വച്ച് സ്വന്തം വീട്ടിൽ നിന്നും സ്വർണ്ണം കവർന്നു, 17കാരനും കൂട്ടാളികളും പിടിയിൽ