Asianet News MalayalamAsianet News Malayalam

വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയപ്പോൾ വീട് കുത്തിത്തുറന്ന് മോഷണം

തിങ്കളാഴ്ച പളനിയിൽ ക്ഷേത്രദർശനത്തിന് പോയതായിരുന്നു കുടുംബം. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. കിടപ്പുമുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 14 പവൻ സ്വർണവും 7000 രൂപയുമാണ് നഷ്ടമായത്.

theft in kattakkada when family went to temple
Author
Kattakkada, First Published Jan 8, 2021, 12:10 AM IST

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു സംഭവം. കാട്ടാക്കട പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വീട്ടുകാർ ദൂരയാത്ര പോയ സമയത്ത് 14 പവന്റെ സ്വർണമാണ് കവർന്നത്.

കാട്ടാക്കട കുളത്തുമ്മൽ ശ്രീജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പളനിയിൽ ക്ഷേത്രദർശനത്തിന് പോയതായിരുന്നു കുടുംബം. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. കിടപ്പുമുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 14 പവൻ സ്വർണവും 7000 രൂപയുമാണ് നഷ്ടമായത്.

വീടിന്റെ രണ്ടാം നിലയിൽ നിന്നുളള വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്നായിരുന്നു മോഷണം. ശ്രീജിത്തിന്റെ പരാതിയിൽ കാട്ടാക്കട പൊലിസ് അന്വേഷണം തുടങ്ങി. വിരടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി.

Follow Us:
Download App:
  • android
  • ios