മുഖം മറച്ചെത്തിയ മൂന്ന് പേരാണ് വീട്ടിൽ കയറി കവർച്ച നടത്തിയതെന്ന് മൊഴി. 

പാലക്കാട് : പാലക്കാട് കൽമണ്ഡപത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നതായി പരാതി. 65 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നതായാണ് പരാതി. കൽമണ്ഡപം സ്വദേശിനി ഷെഫീനയാണ് പരാതി നൽകിയിരിക്കുന്നത്. മുഖം മറച്ചെത്തിയ മൂന്ന് പേരാണ് വീട്ടിൽ കയറി കവർച്ച നടത്തിയതെന്ന് വീട്ടമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൂന്ന് ചെറുപ്പക്കാർ വീട്ടിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

വീട്ടമ്മ ഒറ്റയ്ക്കായിരുന്നപ്പോഴാണ് കവർച്ചാ സംഘം ഓട്ടോയിൽ എത്തിയത്. ഇവർ വീട്ടമ്മയെ ഭീഷണിപ്പെടുത്തി വീട്ടിനകത്ത് കയറി. തുടർന്ന് വീട് മുഴുവൻ പരിശോധിക്കുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന 65 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും കവരുകയായിരുന്നു. ഓട്ടോയിലാണ് വന്നതെങ്കിലും തിരിച്ച് വീട്ടിൽ നിർത്തിയിട്ടിരുനന് ഇരു ചക്രവാഹനവുമായാണ് കവർച്ചാ സംഘം കടന്നുകളഞ്ഞത്. 

Read More : ആദ്യം റബ്ബർഷീറ്റ് മോഷ്ടിച്ച് അകത്തായി; പുറത്തിറങ്ങി വീണ്ടും മോഷണം, പ്രതി പിടിയിൽ