വെള്ളി, ശനി ദിവസങ്ങളില്‍ നിക്ഷേപകര്‍ നല്‍കിയ പണം മാത്രമാണ് മോഷ്ടാക്കള്‍ക്ക് ലഭിച്ചതെന്ന എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്വര്‍ണവും മറ്റ് ലോക്കറുകളും സുരക്ഷിതമാണെന്നും ബാങ്ക് അറിയിച്ചു. 

ദില്ലി: ദില്ലിയില്‍ ചുമര് തുരന്ന് ബാങ്ക് കൊള്ളയടിച്ചു. ദില്ലി ഷഹ്ദാര പ്രദേശത്താണ് സംഭവം. യൂണിയന്‍ ബാങ്കിന്റെ ശാഖയില്‍ നിന്നാണ് 55 ലക്ഷം രൂപ കവര്‍ന്നത്. ബാങ്കിന് തൊട്ടടുത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചുമര് തുളച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വെള്ളി, ശനി ദിവസങ്ങളില്‍ നിക്ഷേപകര്‍ നല്‍കിയ പണം മാത്രമാണ് മോഷ്ടാക്കള്‍ക്ക് ലഭിച്ചതെന്ന എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്വര്‍ണവും മറ്റ് ലോക്കറുകളും സുരക്ഷിതമാണെന്നും ബാങ്ക് അറിയിച്ചു.

വാര്‍ത്ത പരന്നതോടെ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ പരിഭ്രാന്തിയിലായി. പലരും ബാങ്കിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. ബാങ്കിനുള്ളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ മോഷ്ടാക്കളിലൊരാളുടെ മുഖം വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കവര്‍ച്ചയില്‍ എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമല്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona