Asianet News MalayalamAsianet News Malayalam

കരിപ്പൂര്‍ വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

മിശ്രിത സ്വർണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തിയിരുന്നത്. 

thiruvananthapuram native youth arrested for gold smuggling in karipur airport
Author
Karipur, First Published May 27, 2021, 12:42 AM IST

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിൽ  വീണ്ടും സ്വര്‍ണ്ണ വേട്ട. ജിദ്ദയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപക്കുള്ള 914 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻറലിജന്റ്‌സ് വിഭാഗം പിടികൂടി. അശ്‍ലര്‍(22) ആണ് സ്വര്‍ണ്ണവുമായി പിടിയിലായത്. 

മിശ്രിത സ്വർണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തിയിരുന്നത്. സലാം എയറിലാണ് ഇയാൾ എത്തിയത്. കസ്റ്റംസ് പരിശോധനയില്‍ ഇയാളില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios