Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ബാധ ഒഴിപ്പിക്കാനെന്ന് ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു: പൂജാരിയും സഹായിയും അറസ്റ്റിൽ

ബാധ ഒഴിപ്പിക്കുന്ന പേരിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരിയും സഹായിയും പൊലീസ് പിടിയിൽ. അലത്തറ സ്വദേശി ഷിജു ലാൽ, സഹായി സുരേന്ദ്രൻ എന്നിവരെയാണ് ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തത്. 

Thiruvananthapuram Priest and his accomplice arrested for molesting a woman
Author
Kerala, First Published Dec 29, 2020, 11:06 PM IST

തിരുവനന്തപുരം: ബാധ ഒഴിപ്പിക്കുന്ന പേരിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരിയും സഹായിയും പൊലീസ് പിടിയിൽ. അലത്തറ സ്വദേശി ഷിജു ലാൽ, സഹായി സുരേന്ദ്രൻ എന്നിവരെയാണ് ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തത്. 

വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യുവതി അലത്തറ ക്ഷേത്രത്തിലെ പൂജാരിയുടെ സഹായം തേടിയത്. പൂജയുടെ ഭാഗമെന്ന രീതിയിൽ പൂജാരി ഇവരെ സഹായിയുടെ അടുത്തേക്ക് പറഞ്ഞയച്ചു.  തുടർന്ന് സഹായി യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.   

Follow Us:
Download App:
  • android
  • ios