കൊച്ചി: തോപ്പുംപടി കൂട്ട ബലാത്സംഗ കേസില്‍ 4 പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് . എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തോപ്പുംപടി സ്വദേശിനിയായ 16 വയസുകാരിയെ നാലു പ്രതികളും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2018 ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോപ്പുംപടി സ്വദേശികളായ  അരുണ്‍ സ്റ്റാന്‍ലി, വിഷ്ണു, ആലപ്പുഴ പള്ളിതോട് സ്വദേശി ക്രിസ്റ്റഫര്‍, മുണ്ടംവേലി സ്വദേശി ആന്റണി ജിനേഷ് എന്നിവര്‍ക്കാണ് കഠിനതടവ് വിധിച്ചത്.