ആക്രമിക്കപ്പെട്ടത് ടെമ്പോ ഡ്രൈവർ സജീവ്. മിൽമ പാൽ വിതരണത്തിന് പോകുന്നതിനിടെ തന്റെ വണ്ടിയിൽ കാർ തട്ടിയത് ചോദ്യം ചെയ്തതിനാണ് ഈ വിധം മർദ്ദിച്ചതെന്ന് സജീവ് പറയുന്നു.

കൊല്ലം: അഞ്ചലിൽ ടെന്പോ ഡ്രൈവറെ നടുറോഡിൽ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വണ്ടി തട്ടിയ ശേഷം നിർത്താതെ പോയത് ചോദ്യംചെയ്തതിന് ആയിരുന്നു ആക്രമണമെന്ന് മർദ്ദനമേറ്റ ഡ്രൈവർ പറഞ്ഞു. അക്രമ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ അഞ്ചൽ ചന്തമുക്കിലുണ്ടായ കൈയ്യാങ്കളി മര്‍ദ്ദനമായി മാറിയത്. ഒരു സംഘം ആളുകൾ ഒരു മനുഷ്യനെ വളഞ്ഞിട്ട് തല്ലുന്നു. ആക്രമിക്കപ്പെട്ടത് ടെമ്പോ ഡ്രൈവർ സജീവ്. മിൽമ പാൽ വിതരണത്തിന് പോകുന്നതിനിടെ തന്റെ വണ്ടിയിൽ കാർ തട്ടിയത് ചോദ്യം ചെയ്തതിനാണ് ഈ വിധം മർദ്ദിച്ചതെന്ന് സജീവ് പറയുന്നു.

അഞ്ചൽ സ്വദേശികളായ ശ്യാം , സിറാജ് എന്നിവർ അക്രമി സംഘത്തിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. കണ്ടാലറിയുന്ന മറ്റൊരാൾക്കെതിരെയും വധശ്രമത്തിന് കേസെടുത്തെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona