നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. വെച്ചൂർ കുന്നപ്പള്ളിൽ രതിമോൾ , ഓണംതുരുത്ത് പടിപ്പുരയിൽ രഞ്ജിനി ,കുമരകം ഇല്ലിക്കുളംചിറ ധൻസ് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. 

വൈക്കം: കോട്ടയം വൈക്കത്ത് മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ. നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. വെച്ചൂർ കുന്നപ്പള്ളിൽ രതിമോൾ , ഓണംതുരുത്ത് പടിപ്പുരയിൽ രഞ്ജിനി ,കുമരകം ഇല്ലിക്കുളംചിറ ധൻസ് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. 

രതിമോളുടെ ബന്ധുവുമായ മധ്യവയസ്കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചത്. നിർമ്മാണ തൊഴിലാളിയായ ഇയാളെ ജോലിയുടെ ആവശ്യത്തിനെന്ന പേരിൽ വിളിച്ചു വരുത്തി. തുടർന്ന് രഞ്ജിനി നഗ്നയായി മധ്യവയസ്കന്റെ മുറിയിലെത്തി. ഈ സമയം കൂടെ ധൻസും മുറിയിൽ കയറി എത്തി ഇവരുടെ ദൃശ്യം പകർത്തുകയായിരുന്നു. യുവാവ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്ന് രതി മോൾ അവശ്യപ്പെട്ടു.

പിന്നീട് പലപ്പോഴായി രതിയും ധന്‍സും ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരയുടെ പരാതിയിൽ വൈക്കം എസ്.ഐ അജ്മൽ ഹുസൈൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സമാന രീതിയിൽ പ്രതികൾ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കും. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും സംശയമുണ്ട്.

YouTube video player

പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാൻകവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകയുമായ യുവതി അറസ്റ്റിലായത് ഇന്നലെയാണ്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന തൃശൂർ മോനടി വെള്ളികുളങ്ങര മണമഠത്തിൽ സൗമ്യയാണ് പിടിയിലായത്. മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഒന്നരവർഷത്തോളം ഒളിവിലായിരുന്നു. വിദേശത്തുനിന്ന് മടങ്ങിവരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സൗമ്യയെ പൊലീസ് പിടികൂടുകയായിരുന്നു.

വീഡിയോ കോളിനിടെ ന​ഗ്നനാകാൻ ആവശ്യപ്പെട്ടു; യുവതിയുടെ കെണിയിൽ വീണ വ്യവസായിക്ക് നഷ്ടമായത് 2.69 കോടി