ഉത്തർപ്രദേശ് സ്വദേശി ഫിറോസ് സൈഫി, മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് റിയാസ്, ഷബീർ എന്നിവരെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

മലപ്പുറം: മേലാറ്റൂരിൽ (Melattur Pocso Case) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അതിഥി തൊഴിലാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ഫിറോസ് സൈഫി, മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് റിയാസ്, ഷബീർ എന്നിവരെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് മർദ്ദനം, മൂന്ന് പേർ അറസ്റ്റിൽ 

കാഞ്ഞിരപ്പള്ളിയിൽ യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്ന പേരിൽ യുവാവിനെ തട്ടികൊണ്ട് പോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പാലാ സ്വദേശികളായ ഷെമിൽ തോമസ്, ഇമ്മാനുവേൽ യൂസഫ് , മിഥുൻ സത്യൻ എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടിയത്. യുവതിയുടെ കാമുകനും സുഹൃത്തുക്കളും ആണിവർ. 

വണ്ടന്‍പതാല്‍ സ്വദേശിയായ യുവാവിനെയാണ് ഇവർ കാറിൽ തട്ടികൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയത്. യുവാവ് ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട കുറിച്ചിത്താനം സ്വദേശിനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന പേരിലായിരുന്നു മർദ്ദനം. സംഭവശേഷം പാലായിലേക്ക് പോകും വഴി ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.