വ്യാപാരിയുടെ കടയിലെത്തിയ പ്രതികള്‍ ഇയാള്‍ നിയമം തെറ്റിച്ചെന്നും പിടികൂടാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു

മുംബൈ: പൊലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാപാരിയില്‍ നിന്നും മൂന്നുപേര്‍ പണം തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാപാരിയുടെ കയ്യില്‍ നിന്നും 4.10 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. 

വ്യാപാരിയുടെ കടയിലെത്തിയ പ്രതികള്‍ ഇയാള്‍ നിയമം തെറ്റിച്ചെന്നും പിടികൂടാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഫെബ്രുവരി 25 നും മാര്‍ച്ച് 2 നും ഇടക്ക് നിരവധി തവണയാണ് വ്യാപാരിയെ പ്രതികള്‍ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയത്. ഇതിന് പിന്നാലെ 4.10 ലക്ഷം രൂപ വ്യാപാരി ഇവര്‍ക്ക് കൈമാറി. പ്രതികളെ പിടികൂടാനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.