ഇന്നലെ രാത്രി ഹുസൈൻ മറ്റു രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടില്‍ നിന്നും വിളിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നു പേർ ചേർന്ന് ബലാത്സംഗം ചെയ്തു. ഇന്നലെ രാത്രിയിൽ പെണ്‍കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷമാണ് സുഹൃത്തും മറ്റ് രണ്ടുപേരും ചേർന്ന് ഉപദ്രവിച്ചത്. വർക്കല വെണ്‍കുളം സ്വദേശികളായ ഹുസൈൻ, കമാൽ,രാഖിൽ എന്നിവരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാം വഴി ഹുസൈനാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കുന്നത്. ഹുസൈനും ഒപ്പമെത്തിയ കമാലും, രാഖിലും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം പെണ്‍കുട്ടിയെ വിട്ടയക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കിളിമാനൂർ പൊലീസ് പ്രതികളെ പിടികൂടിയത്.

ഇനി ഇവിടെ മാണി സാറും വേണ്ട! ജോസഫ് ഗ്രൂപ്പിന്‍റെ ഓഫീസിലെ കെഎം മാണിയുടെ ചിത്രം എടുത്ത് മാറ്റി സജി മഞ്ഞക്കടമ്പിൽ

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്തു