കാസർകോട്: കാസർകോട് ചെങ്കള തൈവളപ്പിൽ മൂന്നംഗ കുടുംബം കിടപ്പുമുറിയിൽ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശിയും തയ്യൽ തൊഴിലാളിയുമായ മിദ്‌ലാജ്  (50), ഭാര്യ സാജിദ (38), മകൻ ഫഹദ് (14) എന്നിവരെയാണ് പതിനൊന്ന് മണിയോടെ ക്വർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചുള്ള കൂട്ട ആത്മഹത്യയെന്ന് സംശയിക്കുന്നതായി വിദ്യാനഗർ പൊലീസ് പറ‌ഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റും.