കഴിഞ്ഞ എപ്രിൽ മാസം പ്രദേശത്തെ ഒരു വിവാഹ ചടങ്ങിൽ വെച്ചാണ് കേസിലെ ഒന്നാം പ്രതി രതിൻ ലാൽ പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്.

കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് പരിചയപ്പെട്ട 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കൊയിലാണ്ടി സിഐ യുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. കാക്കൂർ സ്വദേശികളായ രതിൻ ലാൽ, ഷിജോ രാജ്, മീത്തൽ യാവിൻ എന്നിവരാണ് കഴിഞ്ഞ മാസം 30 ന് 15 വയസ്സുകാരിയായ പെണ്‍‍കുട്ടിയെ സമീപത്തുളള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിച്ചത്. കുട്ടി സകൂളിൽ എത്താത്തതിനെ തുട‍ർന്ന് അധ്യാപകർ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തുടർന്ന് അധ്യാപകരും വീട്ടുകാരും കൊയിലാണ്ടി സിഐയ്ക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലിസ് പ്രതികളെ അറസ്റ്റു ചെയ്തു. കഴിഞ്ഞ എപ്രിൽ മാസം പ്രദേശത്തെ ഒരു വിവാഹ ചടങ്ങിൽ വെച്ചാണ് കേസിലെ ഒന്നാം പ്രതി രതിൻ ലാൽ പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്. പിന്നീട് നിരന്തരം ഫോണ്‍ വിളികളിലൂടെ രതിൻ ലാല്‍ പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയെടുത്തു. പോക്സോ അടക്കമുളള വകുപ്പുകൾ ചാ‍ർത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി.