Asianet News MalayalamAsianet News Malayalam

ട്രെയിനിൽ കടത്തിയ 10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

പിടികൂടിയ കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം 5 ലക്ഷത്തോളം രൂപ വില വരു൦.  

Three youths arrested with 10 kg Marijuana smuggled in train
Author
First Published Nov 26, 2022, 3:14 PM IST


തൃശ്ശൂര്‍: വിശാഖപ്പട്ടണത്ത് നിന്ന് ചെന്നൈ - തിരുവനന്തപുരം മെയിലിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 10.250 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടി. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞെന്ന് എക്സൈസ് സംഘം പറഞ്ഞു. നെയ്യാറ്റിൻകര വെള്ളറട നാടാ൪കോണ൦ സ്വദേശികളായ ബിജോയ് (25), ലിവി൯സ്റ്റൺ (21), മഹേഷ് (20) എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽ നിന്ന് ആലുവയിലേക്കുള്ള യാത്രയിലായിരുന്നു സുഹൃത്തുക്കളായ മൂവരു൦. 

പിടികൂടിയ കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം 5 ലക്ഷത്തോളം രൂപ വില വരു൦.  അറസ്റ്റിലായ പ്രതികൾക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെയാണ് സംഘത്തെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. പാലക്കാട് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് വിഭാഗവും തൃശ്ശൂർ ആർപിഎഫു൦ തൃശ്ശൂർ എക്സൈസ് എ൯ഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റിനാ൪കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ട്രെയി൯ മാ൪ഗ്ഗമുള്ള മയക്കുമരുന്ന് കടത്തിനെതിരെ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. 

പാലക്കാട് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്,  തൃശ്ശൂർ ആർപിഎഫ് ഇൻസ്പെക്ടർ അജയകുമാർ, തൃശ്ശൂർ എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റി നാ൪കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദ്  എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘത്തിൽ  ആർപിഎഫ് എസ്ഐ എ.പി ദീപക്, എഎസ്ഐമാരായ സജു.കെ, ജി.പ്രദീപ്, എക്സൈസ് പ്രിവന്‍റീവ് ഓഫീസർമാരായ  എം.എം.മനോജ് കുമാർ, രഘുനാഥ്.വി,  ആർപിഎഫ് ഹെഡ്കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾ ടി.ഡി.വിജോയ്,  സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽപ്രസാദ്, ഹരീഷ്, രഞ്ജിത്ത്, സനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

കൂടുതല്‍ വായനയ്ക്ക്: ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍
 

Follow Us:
Download App:
  • android
  • ios